യു.ഡി.എഫ് എം.എല്‍.എമാരുടെ സത്യാഗ്രഹസമരം അവസാനിപ്പിച്ചു; ഇനി സമരം പുറത്തേക്ക്

ശബരിമല വിഷയത്തോടൊപ്പം വനിതാ മതിലിലും പ്രതിഷേധം ശക്തമാക്കാനാണ് യു.ഡി.എഫ് യോഗത്തിന്റെ തീരുമാനം

Update: 2018-12-13 11:07 GMT

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിവന്നിരുന്ന സത്യാഗ്രഹസമരം അവസാനിപ്പിച്ചു. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. സഭക്ക് പുറത്ത് യുഡിഎഫ് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Full View

പതിനൊന്ന് ദിവസം നീണ്ട പ്രതിപക്ഷ എം.എല്‍.എമാരുടെ സത്യാഗ്രഹസമരമാണ് അവസാനിപ്പിച്ചത്. വി.എസ്.ശിവകുമാര്‍, എന്‍.ജയരാജ്, പാറക്കല്‍ അബ്ദുള്ള എന്നീ എം.എല്‍.എമാരായിരുന്നു ശബരിമലയലിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം നടത്തിയിരുന്നത്. നിയമസഭ കവാടത്തില്‍ നടത്തിയ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും, സ്പീക്കറും ഇടപടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് വലിയ തോതിലുള്ള പ്രതിഷേധം സഭയ്ക്ക് അകത്ത് ഉണ്ടായിരുന്നു. നിയമസഭയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമരം അവസാനിപ്പിച്ചത്.

Advertising
Advertising

ശബരിമല വിഷയത്തോടൊപ്പം വനിതാ മതിലിലും പ്രതിഷേധം ശക്തമാക്കാനാണ് യു.ഡി.എഫ് യോഗത്തിന്റെ തീരുമാനം. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന ആരോപണവുമയി മുന്നോട്ടു പോകാനും ഇതിനെതിരെ പോക്ഷക സംഘടനകളെ രംഗത്തിറക്കി പ്രചരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 17ന് സെക്രട്ടറിയേറ്റിന് മുന്നിലും കലക്ട്രേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ്ണ സംഘടിപ്പിക്കും. എം.എല്‍.എമാര്‍ക്ക് സ്വീകരണം നല്‍കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News