ശബരിമല നിരോധനാജ്ഞ നീട്ടി

യുവതീ പ്രവേശനമുണ്ടാകുമെന്ന പ്രഖ്യാപനമുള്ളതിനാല്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. ഇന്ന് വൈകീട്ട് ആറ് മണി വരെ 59,337 തീര്‍ത്ഥാടകര്‍ മലചവിട്ടി.

Update: 2018-12-16 14:57 GMT

ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. സംഘപരിവാറിന്റെ നാമജപ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. യുവതീ പ്രവേശനമുണ്ടാകുമെന്ന പ്രഖ്യാപനമുള്ളതിനാല്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. ഇന്ന് വൈകീട്ട് ആറ് മണി വരെ 59,337 തീര്‍ത്ഥാടകര്‍ മലചവിട്ടി.

സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് അഞ്ച് തവണകളിലായി നീട്ടി. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധവും നിരോധനാജ്ഞ ലംഘന സമരവും തുടരുന്ന സാഹചര്യത്തില്‍ 144 നീട്ടണമെന്നതാണ് പൊലീസിന്റെ ആവശ്യം. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗം സന്നിധാനത്ത് തുടര്‍ന്ന്, സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 23ന് യുവതികള്‍ മലചവിട്ടാന്‍ എത്തുമെന്ന പ്രചാരണമുള്ളതിനാല്‍ പൊലിസ് അതീവ ജാഗ്രതയിലാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് യുവതികള്‍ എത്തുക. സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്.

Advertising
Advertising

Full View

ഇന്നലെ മുതല്‍ നിലയ്ക്കലില്‍ പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. എല്ലാ ബസുകളിലും പൊലിസ് പരിശോധിച്ചാണ് പമ്പയിലേയ്ക്ക് വിടുന്നത്. മലചവിട്ടാന്‍ ആരെങ്കിലും എത്തിയാല്‍ അവരെ നിലയ്ക്കലില്‍ തന്നെ ഇറക്കി, കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ച് അയക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. നിലവില്‍, സമാധാനപരമായാണ് തീര്‍ത്ഥാടനകാലം മുന്നോട്ടുപോകുന്നത്. ഇത് തകര്‍ത്ത്, സംഘര്‍ഷമുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കില്ല. ഇതിന്റെ ഭാഗമായാണ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയത്.

Tags:    

Similar News