പി.കെ ശശിക്കെതിരെ ആഞ്ഞടിച്ച് വി.എസ്; സി.പി.എം നേതൃത്വത്തിനും രൂക്ഷ വിമര്‍ശം

പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന പരാതിയിൽ ഗൗരവമുള്ള അന്വേഷണം നടന്നിട്ടില്ലെന്ന വിവാദം നിലനിൽക്കെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം വിഷയം ഇന്ന് ചർച്ച ചെയ്യും. 

Update: 2018-12-16 09:58 GMT

ലൈംഗിക അതിക്രമ പരാതിയിൽ സസ്പെന്‍ഷനിലായ പി.കെ ശശി എം.എല്‍.എക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് വി.എസ് അച്യുതാനന്ദന്റെ കത്ത്. സ്ത്രീപക്ഷത്ത് നിന്നുള്ള നിലപാട് പാര്‍ട്ടി സ്വീകരിക്കണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു. ആരോപണത്തിൽ പാർട്ടി കമ്മീഷന്റെ റിപ്പോർട്ടിനെതിരെ പരാതിക്കാരി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.

ലൈംഗികാതിക്രമത്തിന് ആരോപണ വിധേയനായ പി.കെ ശശി എം.എല്‍.എയുടെ കാര്യത്തിൽ സ്ത്രീപക്ഷ നിലപാട് സ്വീകരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തോട് വി.എസിന്റെ ആവശ്യം. 6 മാസത്തെ സസ്പെൻഷൻ മതിയായ ശിക്ഷാ നടപടിയല്ല. സംസ്ഥാന നേതൃത്വത്തെയും പരോക്ഷമായി കുറ്റപ്പെടുത്തുന്നതാണ് വി.എസിന്റെ കത്ത്. ആരോപണം നിലനിൽക്കവെ ശശിയെ പാർട്ടി ജാഥാ ക്യാപ്റ്റനാക്കിയത് ശരിയായില്ല. സസ്പെൻഷന് ശേഷവും ശശിക്കൊപ്പം വേദി പങ്കിട്ട പാർട്ടി നേതാക്കൾക്കെതിരെ നടപടി വേണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെടുന്നു.

Advertising
Advertising

Full View

ശശിക്കെതിരായ ആരോപണങ്ങൾ ലഘൂകരിച്ച് പാർട്ടി കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് പരാതിക്കാരി വീണ്ടും കേന്ദ്ര കമ്മിറ്റിയെ സമീപിച്ചത്. പാർട്ടി നിലപാടിൽ അസംതൃപ്തി പ്രകടിപ്പിക്കുന്ന യുവതി കൂടുതൽ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. ശശിക്കെതിരായ നടപടി ഉൾപ്പെടെ ചർച്ച ചെയ്യുന്ന കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ പുരോഗമിക്കവെയാണ് വി.എസിന്റെ ഇടപെടലും യുവതിയുടെ പരാതിയും.

Tags:    

Similar News