ജീവിതത്തിലെ മണിമുഴക്കം അവസാനിച്ചു; കണ്ണീരോടെ അവര്‍ പടിയിറങ്ങി

പതിനാല് വർഷത്തെ സർവീസുണ്ട് രാജീവിന്. ഇനി ഒരു തൊഴിൽ നേടുക എന്നത് ശ്രമകരം. രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വളർത്തണം. 

Update: 2018-12-17 08:08 GMT

പുറത്താക്കൽ നോട്ടീസ് കൈപ്പറ്റിയതോടെ കെ.എസ്.ആർ.ടി.സിയിലെ താത്കാലിക കണ്ടക്ടർമാർ ജോലിയോട് വിട പറഞ്ഞ് ഇറങ്ങി. 17 വർഷം വരെ സർവീസിൽ തുടർന്നവർ നിറകണ്ണുകളോടെയാണ് ഡിപ്പോകളിൽ നിന്നിറങ്ങിയത്. യാത്രയപ്പിന് എത്തിയ എം.ഡി ടോമിൻ തച്ചങ്കരിയുടെ മുന്നിൽ പലരും സങ്കടക്കെട്ടഴിച്ചു.

പതിനാല് വർഷത്തെ സർവീസുണ്ട് രാജീവിന്. ഇനി ഒരു തൊഴിൽ നേടുക എന്നത് ശ്രമകരം. രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വളർത്തണം. ജീവിതം എങ്ങനെ മുന്നോട്ട് എന്നത് ചോദ്യചിഹ്നമായി മുന്നിൽ. പുറത്താക്കൽ നോട്ടീസ് ലഭിച്ചവർ തച്ചങ്കരിയുടെ മുന്നിൽ സങ്കടക്കെട്ടുകളാണ് അഴിച്ചത്. ഇനി ജീവിതത്തിൽ എന്ന് മണിമുഴക്കം കേൾക്കുമെന്ന് ഇവർക്കറിയില്ല. തിരിച്ചുകയറാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് നീല കുപ്പായം അഴിച്ചു വച്ചത്.

Full View
Tags:    

Similar News