ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം സര്‍ക്കാറിന്റെ ഡബിള്‍ റോള്‍: ചെന്നിത്തല

ഭക്തജനങ്ങളുടെ വികാരങ്ങളെ പൂര്‍ണമായി അവഗണിക്കുന്നു . നാഥനില്ലാത്ത അവസ്ഥയാണ് നിലവില്‍ ശബരിമലയിലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി 

Update: 2018-12-24 08:11 GMT

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം . സര്‍ക്കാറും പൊലീസും കപടനാടകം കളിക്കുകയാണ്. പൊലീസിന് മേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലെന്നും ശബരിമലയില്‍ കലാപമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Full View

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പ്രതിഷേധവും സംഘര്‍ഷവും തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. ശബരിമലയിലെ പ്രശ്നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പൊലീസും സര്‍ക്കാറും കപടനാടകം കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയും സി.പി.എം ഘടകങ്ങളാണ് മനിതി സംഘത്തിന് പിന്നില്‍. ശബരിമല തീര്‍ഥാടനത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. വനിത മതില്‍ വിവാദങ്ങള്‍ക്കൊപ്പം ശബരിമലയിലെ ക്രമ സമാധാന പ്രശ്നങ്ങളും സര്‍ക്കാറിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Tags:    

Similar News