സി.ശരത് ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു
വാഴയൂർ സിയാസ് മീഡിയ സ്കൂളും ചെണ്ണയിൽ പള്ളിയാലിൽ ഫിനിക്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചാലിയാർ സമരത്തിന് നേതൃത്വം നൽകിയ പ്രമുഖ ഡോക്യുമെന്ററി നിർമാതാവ് ശരത് ചന്ദ്രനെ അനുസ്മരിച്ചു. വാഴയൂർ സിയാസ് മീഡിയ സ്കൂളും ചെണ്ണയിൽ പള്ളിയാലിൽ ഫിനിക്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നിലക്കാത്ത സമരവും മരിക്കാത്ത ചാലിയാറും എന്ന പേരിൽ നടന്ന പരിപാടിയിൽ ചാലിയാർ സമരത്തിൽ പങ്കെടുത്ത സമരസേനാനികളെ ആദരിച്ചു. സമരസേനാനികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ ശ്രദ്ധേയമായി. സമര പോരാളികളായ എം.എം അബൂബക്കർ,എം. അബ്ദുള്ള,ചക്കിയമ്മ, ശർമ്മിള,ദേവകി,രാജൻ,അഷ്റഫ്,പി.സി നൗഷാദ്,അബ്ദു എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
സമരത്തിന് നേതൃത്വം നൽകിയ കെ.എ റഹ്മാൻ എന്ന അദ്രാക്കയെക്കുറിച്ച് സിയാസ് മീഡിയ സ്കൂൾ അധ്യാപകനായ നസ്റുള്ള വാഴക്കാട് എഴുതിയ കവിതയോടെ തുടങ്ങിയ സദസ്സ് സമരസേനാനി പി.കെ.എൻ ചേക്കു ഉദ്ഘാടനം നിർവ്വഹിച്ചു. ശരത് ചന്ദ്രൻ അനുസ്മരണ പ്രഭാഷണം മീഡിയവൺ ബ്യൂറോ ചീഫ് മുജീബ് റഹ്മാൻ നിർവ്വഹിച്ചു. ശ്രീ ശരത് ചന്ദ്രൻ മുഴുവനാക്കാൻ കഴിയാതെ പോയ പിറകോട്ടൊഴുകുന്ന നദി എന്ന ചാലിയാറിനെ കുറിച്ചുള്ള ഡോക്യുമെന്ററി സിയാസ് മീഡിയ സ്കൂൾ വിദ്യാർത്ഥികൾ സദസ്സിൽ വെച്ച് ഏറ്റെടുത്തു. പരിപാടിയിൽ ജമാൽ,സജിത്,അബ്ദുറസാഖ്, ഇജാസ്, ജംഷീൽ അബൂബക്കർ, അശ്വതി എന്നിവർ പങ്കെടുത്തു.