യൂത്ത് ലീഗ് യുവജന യാത്രക്ക് ആവേശോജ്ജ്വലമായ സമാപനം

അടുത്ത ലോക് സഭാതെരഞ്ഞെടുപ്പോടെ രാജ്യത്ത് മതേതരസർക്കാർ ഉണ്ടാമണമെന്ന പ്രഖ്യാപനത്തോടെ നേതാക്കൾ കൈകോർത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്തു

Update: 2018-12-25 03:22 GMT

‘വർഗീയമുക്ത ഭാരതം, അക്രമ രഹിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി മുസ്‍ലിം യൂത്ത്ലീഗ് ന‍ടത്തിയ യുവജന യാത്ര സാമാപിച്ചു. പതിനായിരങ്ങൾ അണിരിരന്ന പ്രകടനത്തോടെയാണ് തിരുവനന്തപുരത്ത് യാത്ര സമാപിച്ചത്. സമാപന സമ്മേളനത്തിൽ പോണ്ടിച്ചേരി മുഖ്യമന്ത്രി നാരാണണ സ്വാമി മുഖ്യാതിഥി ആയിരുന്നു.

കാസർകോട് നിന്നാരംഭിച്ച് 14 ജില്ലകളിലുമായി 600 കിലോ മീറ്റർ കാൽനടയായെത്തിയ യാത്ര തലസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിലാണ് സമാപിച്ചത്. അടുത്ത ലോക് സഭാതെരഞ്ഞെടുപ്പോടെ രാജ്യത്ത് മതേതരസർക്കാർ ഉണ്ടാമണമെന്ന പ്രഖ്യാപനത്തോടെ നേതാക്കൾ കൈകോർത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. സാമപന സമ്മേളനം മുസ്‍‍‍‍‍‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

Advertising
Advertising

Full View

പോണ്ടിച്ചേരി മുഖ്യമന്ത്രി നാരാണണ സ്വാമി മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തിൽ കർണാടക ജലസേചന വകുപ്പ് മന്ത്രി ഡി.കെ ശിവകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ.ശശി തരൂർഎംപി, കൊടിക്കുന്നിൽ സുരേഷ്, പികെ കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങൾ, പികെ ഫിറോസ് തുടങ്ങി നിരവധിപേർ പങ്കെടുത്തു. യൂത്ത് ലീഗിന്റെ പുതിയ സേനയായ 15000 പേരടങ്ങുന്ന വൈറ്റ് ഗാർഡിനെ സമ്മേളനത്തിൽ സമർപ്പിച്ചു.

Tags:    

Similar News