കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
കഴക്കൂട്ടം മുക്കോല ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
Update: 2018-12-26 04:55 GMT
തിരുവനന്തപുരം കഴക്കൂട്ടം ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കഴക്കൂട്ടം മുക്കോല ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പൌണ്ട് കടവ് സ്വദേശികളായ 42 വയസുള്ള സക്കീര്‍ ഹുസൈന്‍, 38 വയസുകാരി ഷബാന എന്നിവരാണ് മരിച്ചത്. 12 വയസുകാരിയായ മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.