മുസ്‍ലിം സമൂഹത്തിന്‍റെ സംഭാവനകളെ ഒഴിവാക്കി കേരളീയ നവോത്ഥാനത്തെ ചര്‍ച്ച ചെയ്യാനാകില്ലെന്ന് ചര്‍ച്ചാ സംഗമം
ജാതീയത, ഉച്ഛനീചത്വങ്ങള്‍ എന്നിവ കൊടികുത്തി വാഴ്ന്ന കേരളീയ സമൂഹത്തില്‍ മനുഷ്യ തുല്യതയുടെ സന്ദേശം ഉയര്‍ത്തിയവരാണ് മമ്പുറം തങ്ങള്‍മാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ മുസ്ലിം പരിഷ്കര്‍ത്താക്കളെന്ന് ചര്‍ച്ച..
മുസ്‍ലിം സമൂഹത്തിന്‍റെ സംഭാവനകളെ ഒഴിവാക്കി കേരളീയ നവോത്ഥാനത്തെ ചര്‍ച്ച ചെയ്യാനാകില്ലെന്ന് ചര്‍ച്ചാ സംഗമം. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിലാണ് കേരളീയ നവോത്ഥാനത്തിലെ മുസ്ലിം ഇടപെടലുകളെക്കുറിച്ച് തിരുവനന്തപുരത്ത് ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചത്.
ജാതീയത, ഉച്ഛനീചത്വങ്ങള്‍ എന്നിവ കൊടികുത്തി വാഴ്ന്ന കേരളീയ സമൂഹത്തില്‍ മനുഷ്യ തുല്യതയുടെ സന്ദേശം ഉയര്‍ത്തിയവരാണ് മമ്പുറം തങ്ങള്‍മാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ മുസ്ലിം പരിഷ്കര്‍ത്താക്കളെന്ന് ചര്‍ച്ചാ സംഗമത്തില്‍ വിഷയാവതരണം നടത്തിയ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കൂട്ടോര്‍ പറഞ്ഞു.
മാലിക് ദിനാര്‍ മുതല്‍ തുടങ്ങുന്ന നവോത്ഥാന ഇടപെടലുകള്‍ സൈനുദ്ദീന്‍ മഖ്ദൂ, ഉമര്‍ഖാദി, ടിപ്പു സുല്‍ത്താന്‍, വൈക്കം മൌലവി, മുഹമ്മദ് അബ്ദുറഹാന്‍ എന്നിങ്ങനെ നീളുന്നു. ഇത് ഉള്‍കൊണ്ടു മാത്രമേ കേരള നവോത്ഥാന ചരിത്രം രചിക്കാനാവൂ.
സാമൂഹിക നിരീക്ഷകന്‍ കെ.കെ ബാബുരാജ്, കേരള ജമാഅത്ത് ഫെഡറേഷന്‍ നേതാവ് കെ.പി മുഹമ്മദ്, ടി മുഹമ്മദ് വേളം തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലാണ് നവോത്ഥാന ചര്‍ച്ചാ സദസ് സംഘടിപ്പിച്ചത്.