ആലപ്പുഴയിൽ സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കണം; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ശിപാർശ

എ.എം ആരിഫിന്റെയും ജി. സുധാകരന്റെയും പേരുകൾ നിർദേശിച്ചില്ല

Update: 2026-03-02 14:37 GMT

 ആലപ്പുഴ: ആലപ്പുഴയിൽ സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ശിപാർശ. അരൂരിൽ ദലീമയുടെയും ആർ. നാസറിന്റെയും പേര് നിർദേശിച്ച് ജില്ലാ സെക്രെട്ടേറിയറ്റ്.കായംകുളത്ത് നാസർ മത്സരിക്കണം എന്ന ആവശ്യം ഒഴിവാക്കി. എ.എം ആരിഫിന്റെയും ജി. സുധാകരന്റെയും പേരുകൾ നിർദേശിച്ചില്ല.

അതേസമയം, ഇടുക്കി, എറണാകുളം, ജില്ലകളിലെ സിപിഎം സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടികയിൽ തിരുത്തൽ വരുത്തി സംസ്ഥാന സെക്രട്ടേറിയേറ്റ്. ഉടുമ്പന്‍ചോലയിൽ എം.എം മണി മത്സരിക്കണമെന്ന ജില്ലാ സെക്രട്ടേറിയേറ്റ് ശിപാർശ മാറ്റി കെ.കെ ജയചന്ദ്രനെ മത്സരിപ്പിക്കണമെന്ന നിർദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചു. കഴിഞ്ഞ തവണ എം.സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറയിൽ ഇത്തവണ വൈപ്പിൻ എംഎൽഎ കെ.എന്‍ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് നിർദേശിച്ചത്.

Advertising
Advertising

നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി 14 ജില്ലാ സെക്രട്ടേറിയറ്റുകളും തയ്യാറാക്കിയ പട്ടിക രണ്ട് ദിവസം മുമ്പ് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തിരുന്നു. ചിലയിടങ്ങളിലെ ജില്ലാ സെക്രട്ടറിയേറ്റ് ശിപാർശ തിരുത്തി സംസ്ഥാന സെക്രട്ടേറിയേറ്റ് തിരിച്ചയച്ച പട്ടിക ജില്ലകളിൽ വീണ്ടും ചർച്ച ചെയ്യും. ഇടുക്കി ഉടുമ്പന്‍ചോലയിൽ എം.എം മണി മത്സരിച്ചാലേ ജയിക്കുവെന്ന ജില്ലാ സെക്രട്ടേറിയേറ്റ് നിർദേശം സംസ്ഥാന സെക്രട്ടേറിയേറ്റ് തള്ളി. പകരം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ കെ.കെ ജയചന്ദ്രന്‍റെ മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം.

തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാൻ എം.സ്വരാജിനെയോ കൊച്ചി മുൻ മേയർ അനിൽകുമാറിനെയോ മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലാ നേതൃത്വം നിർദേശിച്ചത്. എന്നാൽ വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തറയിൽ മത്സരിക്കണമെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. വൈപ്പിനിൽ എം.ബി ഷൈനി സ്ഥാനാർഥിയാകും. മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാണ് ഷൈനി.

എറണാകുളത്തും തൃക്കാക്കരയിലും പൊതുസ്വതന്ത്രനെയാണ് പാർട്ടി തേടുന്നത്. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജ മട്ടന്നൂരിൽ നിന്ന് മാറി പേരാവൂരിൽ മത്സരിക്കണമെന്ന സെക്രട്ടേറിയേറ്റ് നിർദേശവും കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ പരിഗണനയ്ക്ക് വരും . കഴിഞ്ഞ തവണ ടേം വ്യവസ്ഥയുടെ പേരിൽ മാറ്റി നിർത്തപ്പെട്ട തോമസ് ഐസക്, ഇ,പിയരാജൻ അടക്കമുള്ളവർ ഇത്തവണയും മത്സരം രംഗത്ത് ഉണ്ടാവില്ല.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News