കോവളത്ത് ഭഗത് റൂഫസ് എൽഡിഎഫ് സ്ഥാനാർഥിയാകും; മറ്റന്നാൾ ഐഎസ്ജെഡിയിൽ ചേരും

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്നു ഭഗത്

Update: 2026-03-02 16:19 GMT

തിരുവനന്തപുരം: കോവളത്ത് ഭഗത് റൂഫസ് എൽഡിഎഫ് സ്ഥാനാർഥിയാകും. ഐഎസ്ജെഡിനാണ് കോവളം സീറ്റ്. ആർജെഡി സംസ്ഥാന സെക്രട്ടറിയായ ഭഗത് മറ്റന്നാൾ ഐഎസ്ജെഡിയിൽ ചേരും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്നു ഭഗത്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. ഉഭയകക്ഷി ചർച്ചയിലാണ് കേരള കോൺഗ്രസ് എസിന് സീറ്റ് കൊടുക്കാൻ ധാരണയായത്.

ഉഭയകക്ഷി ചർച്ചയ്ക്കായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, കേരള കോൺഗ്രസ് എം നേതാക്കളും എകെജി സെന്ററിൽ എത്തി. ജോസ് കെ മാണി, സ്റ്റീഫൻ ജോർജ് എന്നിവരാണ് എത്തിയത്. ജനാധിപത്യ കേരള കോൺഗ്രസുമയുള്ള ഉഭയകക്ഷി ചർച്ച അവസാനിച്ചു. തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല. സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് തന്നെയെന്ന് ആൻ്റണി രാജു. സീറ്റ് വ്യക്തിയുടേതല്ല, പാർട്ടിയുടേതാണെന്നും ആൻ്റണി രാജു.

അതേസമയം, സിപിഐയിൽ ആറ് സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല. മൂന്ന് ടേം പൂർത്തിയാക്കിയ ആറുപേരെ ഒഴിവാക്കി. ഇ.ചന്ദ്രശേഖരൻ, ഇ.കെ വിജയൻ, ചിറ്റയം ഗോപകുമാർ, ജി.എസ് ജയലാൽ, പി.എസ് സുപാൽ, വി. ശശി എന്നിവരെയാണ് ഒഴിവാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സിപിഐയുടെ നാല് മന്ത്രിമാരും മത്സരിക്കും

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News