'രാഷ്ട്രീയത്തിലെ ചതിയൻ ചന്തു, ഇടത് ഭരണത്തിലെ കുഴിത്തുരുമ്പ്': കെ. ബി ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

ശബരിമല യുവതി പ്രവേശനം എതിർത്ത് ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽക്കുന്നതിലും അദ്ദേഹം പ്രതികരിച്ചു

Update: 2026-03-02 14:09 GMT

കോട്ടയം: എൻഎസ്എസ് - എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ ചതിയുണ്ടെന്ന കെ.ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച്  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ് ഗണേശൻ. എത്രയോപേരെ ചതിച്ചിട്ടുണ്ട്. സ്വന്തം അച്ഛനെയും സഹോദരിയെയും ചതിച്ചു. ഭാര്യയുമായും പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

താൻ ആരെയും ചതിച്ചിട്ടില്ല. ​ഗണേശൻ ഉമ്മൻചാണ്ടിയെ വരെ ചതിച്ചയാളാണ്. രാഷ്ട്രീയത്തിലെ ചതിയൻ ചന്തു ആണ് ഗണേശൻ. ഇത്രയും ധാർഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോെയെന്നും ചോദ്യം. ഗണേഷ് കുമാർ ഒരു 'ലോക ചതിയൻ' ആണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണെന്നും വെള്ളാപ്പള്ളി.  ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗണേശന്. ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണ് ഗണേശനെന്നും വെള്ളാപ്പള്ളി. 

Advertising
Advertising

ശബരിമല യുവതി പ്രവേശനം എതിർത്ത് ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽക്കുന്നതിലും അദ്ദേഹം പ്രതികരിച്ചു. തെറ്റുതിരുത്താൻ തയ്യാറായെങ്കിൽ നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. ശബരിമലയെ സംബന്ധിച്ച് ആചാര അനുഷ്ഠാനങ്ങൾ അതുപോലെ തുടരുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായി കാണുന്നില്ലെന്നും സർക്കാർ നിലപാട് തിരുത്തണം എന്ന് താൻ എപ്പോഴും ആവിശ്യപെട്ടിരുന്നുവെന്നും വെള്ളാപ്പള്ളി.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News