ഡാറ്റ ചോർച്ച വിവാദം; ജീവനക്കാർക്ക് വന്ന സന്ദേശത്തിൽ എന്താണ് തെറ്റുള്ളതെന്ന് ഹൈക്കോടതി

എപ്പോഴാണ് മെസേജ് അയക്കേണ്ടത് എന്നതിൽ സർക്കാർ അല്ലേ തീരുമാനം എടുക്കേണ്ടതെന്നും കോടതി ചോദിച്ചു

Update: 2026-03-02 13:37 GMT

കൊച്ചി: സർക്കാർ ജീവനക്കരുടെ വ്യക്തിവിവരങ്ങള്‍ ചോർന്നതില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. ജീവനക്കാർക്ക് വന്ന സന്ദേശത്തിൽ എന്താണ് തെറ്റുള്ളതെന്നും എപ്പോഴാണ് മെസേജ് അയക്കേണ്ടത് എന്നതിൽ സർക്കാർ അല്ലേ തീരുമാനം എടുക്കേണ്ടതെന്നും കോടതി ചോദിച്ചു.

എന്നാൽ സന്ദേശങ്ങളുടെ ഉള്ളടക്കത്തിൽ അല്ല പ്രശ്നമെന്നും ഹരജിക്കാരുടെ സ്വകാര്യ ഫോൺ നമ്പറുകളിലേക്ക്‌ പേരുൾപ്പെടെയുള്ള മെസേജുകൾ വന്നത് കൃത്യമായ സ്വകാര്യത ലംഘനമാണെന്ന് ഹരജിക്കാർ വാദിച്ചു.

കേരള സ്റ്റേറ്റ് ഐ.ടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചതെന്നായിരുന്നു സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം. എന്നാൽ ഐടി മിഷന് ഇത്തരത്തിൽ സന്ദേശങ്ങൾ ഒരേസമയം അയക്കാൻ സാധിക്കില്ലെന്നും ഇതിൽ ഡാറ്റ കൈമാറ്റം നടന്നിട്ടുണ്ടെന്നുമാണ് ഹരജിക്കാരുടെ വാദം. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈകോടതി നാളെ വിശദമായ വാദം കേൾക്കും.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News