പൂക്കിപ്പറമ്പ് ബസ് അപകടം: 25 വർഷത്തിന് ശേഷം ഡ്രൈവർക്ക് ശിക്ഷ വിധിച്ച് ഹൈക്കോടതി

2001 മാർച്ച് 11 നാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ നാടിനെ നടുക്കിയ ബസ് അപകടം ഉണ്ടായത്

Update: 2026-03-02 14:25 GMT

കൊച്ചി: 44 പേർ വെന്തുമരിച്ച പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ ഡ്രൈവർ കുറ്റക്കാരനെന്ന് ഹൈക്കോടതിയുടെ കണ്ടെത്തൽ. 2001 മാർച്ച് 11 നാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ നാടിനെ നടുക്കിയ ബസ് അപകടം ഉണ്ടായത്. ഗുരുവായൂർ - തലശ്ശേരി റോഡിൽ നടന്ന അപകടം 44 പേരുടെ ജീവനാണ് കവർന്നെടുത്തത്. നീണ്ട 25 വർഷങ്ങൾക്ക് ശേഷം അപകടത്തിൽപ്പെട്ട ബസിന്റെ ഡ്രൈവർക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് ഹൈക്കോടതി. ജസ്റ്റിസ് എ.ബദ്‌റുദ്ദീന്റെ സിംഗിൾ ബെഞ്ചിന്റേതാണ് വിധി.

ഗുരുവായൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന അംബാസഡർ കാറിലിടിച്ച് പൂർണമായും കത്തിയമരുകയായിരുന്നു.. 44 പേർ വെന്തുമരിച്ച അപകടത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ കേസിൽ ഏക പ്രതിയായ ബസ് ഡ്രൈവറെ മനപ്പൂർവമുള്ള നരഹത്യയല്ലെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ വിധി വന്നത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് കോടതി കണ്ടെത്തൽ. സാക്ഷിമൊഴികളുടെയും ആർടിഒ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് 25 വർഷങ്ങൾക്ക് ശേഷം പ്രതിക്ക് അഞ്ചുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News