ബന്ധുനിയമന വിവാദം: കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ലോങ് മാര്‍ച്ച്

വൈകിട്ട് അഞ്ച് മണിയോടെയാണ് മാര്‍ച്ചിന്‍റെ സമാപനം. വളാഞ്ചേരി കാവുംപുറത്തെ മന്ത്രിയുടെ വസതിക്ക് സമീപം വെച്ച് മാര്‍ച്ച് പൊലീസ് തടയും.

Update: 2018-12-27 09:17 GMT
Advertising

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ലോങ് മാര്‍ച്ച് മലപ്പുറത്ത് ആരംഭിച്ചു. ചങ്കുവെട്ടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് വൈകിട്ടോടെ വളാഞ്ചേരിയിലെ മന്ത്രിയുടെ വസതിയില്‍ എത്തിച്ചേരും. മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ മാര്‍ച്ച് ഫ്ലാഗോഫ് ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്വത്തിലാണ് മന്ത്രി കെ.ടി ജലീലിന്‍റെ മലപ്പുറത്തെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത്. ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച്. വിവാദത്തില്‍പ്പെട്ട മന്ത്രിയെ മുഖ്യമന്ത്രിയാണ് സംരക്ഷിക്കുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു.

Full View

നിരവധി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുക്കാനായി എത്തിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് മാര്‍ച്ചിന്‍റെ സമാപനം. വളാഞ്ചേരി കാവുംപുറത്തെ മന്ത്രിയുടെ വസതിക്ക് സമീപം വെച്ച് മാര്‍ച്ച് പൊലീസ് തടയും.

Tags:    

Similar News