സോളാര്‍ തട്ടിപ്പ് കേസില്‍ ഇന്ന് വിധി പറയും
ബിജു രാധാകൃഷ്ണൻ, സരിത നായർ എന്നിവരാണ് കേസിലെ പ്രതികൾ
Update: 2018-12-28 03:26 GMT
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
വ്യവസായിയായ ടി.സി.മാത്യുവിന് സോളാർ പാനലുകളുടെയും കാറ്റാടി യന്ത്രങ്ങളുടെയും ജില്ലയിലെ വിതരണാവകാശം നൽകാമെന്ന് പറഞ്ഞ് ഒന്നര കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 2013ലാണ് കേസിന് ആസ്പദമായ സംഭവം. ബിജു രാധാകൃഷ്ണൻ, സരിത നായർ എന്നിവരാണ് കേസിലെ പ്രതികൾ.