വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിലെ ലഹരി വ്യാപനം തടയാന്‍ നടപടികള്‍ കര്‍ശനമാക്കിയതായി ടി.പി രാമകൃഷ്ണന്‍
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പതിനയ്യായിരം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിലെ ലഹരി വ്യാപനം തടയാന്‍ നടപടികള്‍ കര്‍ശനമാക്കിയതായി എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ലഹരി ഉല്‍പന്നങ്ങളുടെ ഉറവിടം കണ്ടെത്തി മയക്കുമരുന്ന് മാഫിയയെ തുരത്തുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം എക്സൈസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പതിനയ്യായിരം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും വില്‍പനയുയായി ബന്ധപ്പെട്ട് ഒന്നേമുക്കാല്‍ ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പരിശോധനകര്‍ശനമാക്കിയെങ്കിലും പല മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തേക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തുന്നുണ്ട്. ഇത് തടയാന്‍ പഴുതടച്ച നടപടികള്‍ സ്വീകരിക്കുമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
2017 മാര്‍ച്ചില്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച കോട്ടയം എക്സൈസ് കോംപ്ലക്സിസ് മന്ത്രി ഉദ്ഘാടനം ചെയ്തു. 18 മാസം കൊണ്ട് നാല് കോടി പതിമൂന്ന് ലക്ഷം രൂപ ചിലവിഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഇതോടെ ജില്ലയിലെ എക്സൈസ് വകുപ്പിന്റെ അഞ്ച് ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിമുതല്‍ ഒരു കുടക്കീഴിലാകും. എക്സൈസ് കേസുകള്‍ കാര്യക്ഷമായി കൈകാര്യം ചെയ്യുന്ന സംസ്ഥാമായി കേരളം മാറിയെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു.