പെടാപ്പാടില്‍ കുഞ്ഞാലിക്കുട്ടി; അവസരം മുതലെടുക്കാന്‍ മറുവിഭാഗം
മുത്തലാഖ് ബില്ല് പാസാക്കിയ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ എത്താതിരുന്നതിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ മുസ്ലീം ലീഗിനുള്ളില്‍ വരും ദിവസങ്ങളില്‍ കൊഴുക്കും.
മുത്തലാഖ് ബില്ല് പാസാക്കിയ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ എത്താതിരുന്നതിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ മുസ്ലീം ലീഗിനുള്ളില്‍ വരും ദിവസങ്ങളില്‍ കൊഴുക്കും. പാര്‍ട്ടി വേദികളില്‍ വിഷയം ഉന്നയിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. സഭയില്‍ പോകാതെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതിനെതിരെയായിരുന്നു എതിര്‍പ്പെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണത്തില്‍ അതേക്കുറിച്ച് ഒന്നും പറയാത്തത് പുതിയ ചര്‍ച്ചയായിട്ടുണ്ട്.
ദുബായ് കെ.എം.സി.സി.യിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഗള്‍ഫിലേക്ക് പോയ പി.കെ കുഞ്ഞാലിക്കുട്ടി, തിരിച്ച് വരുമ്പോള്‍ സ്വന്തം പ്രശ്നം തീര്‍ക്കാന്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും. ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ടും, പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ത്തിയും കുഞ്ഞാലിക്കുട്ടിക്കെതിരായ നിലപാട് കടുപ്പിക്കാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. ഒപ്പം നില്‍ക്കുന്ന നേതാക്കള്‍ പോലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറാവാത്തത് എതിര്‍ വിഭാഗത്തിന് ഊര്‍ജ്ജമായിട്ടുണ്ട്. സഭയില്‍ പോകാതെ വിവാഹത്തില്‍ പങ്കെടുത്തതാണ് ലീഗ് നേത്യത്വത്തേയും അണികളേയും ചൊടിപ്പിച്ചതെങ്കിലും വിശദീകരണത്തില്‍ അതേക്കുറിച്ച് ഒരുവാക്ക് പോലും പറയാത്തതും കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയാകും.
എന്ത് കൊണ്ട് സഭയില്‍ പോയില്ല എന്നതിന് ക്യത്യമായ മറുപടി നല്‍കണമെന്ന പരസ്യ നിലപാട് സമസ്ത ഇ.കെ വിഭാഗം എടുത്തിട്ടുണ്ട്. മുസ്ലീം ലിഗിനുള്ളിലെ വിഭാഗതിയയാണ് വാര്‍ത്തകള്‍ക്കും, വിവാദങ്ങള്‍ക്കും പിന്നിലെന്ന നിഗമനത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടിയോട് അടുപ്പമുള്ളവര്‍. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരായ നിലപാട് വ്യപകമായി സ്വീകരിക്കുന്നുണ്ട്.