ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; പ്രതികൾക്ക് എട്ട് വർഷം കഠിന തടവ്

കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഹറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് ശിക്ഷിച്ചത്

Update: 2025-09-29 07:55 GMT
Editor : ലിസി. പി | By : Web Desk

representative image  Photo| Special Arrangement

കൊച്ചി: 2019ൽ എൻഐഎ രജിസ്റ്റർ ചെയ്ത ഐ.എസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതികൾക്ക് എട്ട് വർഷം കഠിന തടവ്. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഹറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് ശിക്ഷിച്ചത്. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.

2013 മുതൽ പ്രതികൾ ഐഎസ് റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെന്നും 2017 ൽ ഇരുവരും കേരളത്തിലും തമിഴ്‌നാട്ടിലും സഞ്ചരിച്ച് ആശയപ്രചരണം നടത്തുകയും രഹസ്യ യോഗങ്ങൾ ചേരുകയും ചെയ്തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ .ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ശിക്ഷയിൽ ജയിലിൽ കിടന്ന കാലയളവിന് ഇളവ് ലഭിക്കും. ഗൂഢാലോചന ,യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. ഇവർ കോയമ്പത്തൂർ സ്‌ഫോടനക്കേസിലെയും പ്രതികളാണ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News