നാളെ ഹര്‍ത്താലിന് ആഹ്വാനം

ശബരിമല കര്‍മ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Update: 2019-01-02 08:28 GMT

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന് നിലവില്‍ ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ആലോചിച്ച് തീരുമാനിക്കുമെന്നും പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ അക്രമം നടത്തുകയാണ്. സെക്രട്ടറിയേറ്റിന് മുന്‍പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. മീഡിയവണ്‍ ക്യാമറാമാന്‍ രാജേഷ് വടകരയ്ക്ക് നേരെ കയ്യേറ്റമുണ്ടായി. കൈരളി ടിവിയുടെ മൈക്ക് അടിച്ചുപൊട്ടിച്ചു. കൊല്ലത്ത് മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി സനലിനെ കയ്യേറ്റം ചെയ്തു.

പമ്പയിലും കൊച്ചിയിലും തൃശൂരിലും കണ്ണൂരിലും കാസര്‍കോടും പ്രതിഷേധം നടക്കുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചും കടകള്‍ അടപ്പിച്ചുമാണ് പ്രതിഷേധം. പലയിടത്തും പ്രതിഷേധത്തിന്റെ മറവില്‍ അക്രമമാണ് നടക്കുന്നത്.

Tags:    

Similar News