ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
ഇന്നലെ രാത്രിയാണ് സജി ഭാര്യ പ്രിയയെ വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തിയത്. സജി-പ്രിയ ദമ്പതികള്‍ക്ക് രണ്ട് മക്കളാണുളളത്. മക്കളുടെ മുന്നില്‍വെച്ചാണ് സജി ഭാര്യയെ വെട്ടിയത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഒളിവിൽപ്പോയ കേസിൽ ഭർത്താവ് തൂങ്ങി മരിച്ചു. കോതമംഗലം ഊന്നുകല്‍ സ്വദേശി ആമക്കാട്ട് സജിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ പ്രിയയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പോവുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സജി ഭാര്യ പ്രിയയെ വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തിയത്. സജി-പ്രിയ ദമ്പതികള്‍ക്ക് രണ്ട് മക്കളാണുളളത്. മക്കളുടെ മുന്നില്‍വെച്ചാണ് സജി ഭാര്യയെ വെട്ടിയത്. കുട്ടികള്‍ വിവരം പറഞ്ഞതിനെത്തുടര്‍ന്ന് പരിസരവാസികളെത്തി പ്രിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ സജിക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
ഇതിനിടെയാണ് സജിയെ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട പ്രിയ ഊന്നുകല്ലില്‍ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു. സജി കെട്ടിടം പണിക്കാരനാണ്.