തൃശൂരില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണ് സംഭവം

Update: 2019-01-03 08:20 GMT

ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. പ്രതിഷേധ പ്രകടനത്തിനിടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ വെച്ച് മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് കുത്തേറ്റത്. ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണ് സംഭവം.

Full View

ശ്രീജിത്ത്, സുജിത്ത്, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹോട്ടൽ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.

Tags:    

Similar News