ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്‍റെ മരണം തലയ്ക്ക് ക്ഷതമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോട്ടത്തില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം തലയ്ക്കേറ്റ ക്ഷതവും തുടര്‍ന്നുള്ള രക്തസ്രാവവും മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Update: 2019-01-03 16:26 GMT

പത്തനംതിട്ട പന്തളത്ത് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നുള്ള രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ‌

Full View

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം തലയ്ക്കേറ്റ ക്ഷതവും തുടര്‍ന്നുള്ള രക്തസ്രാവവും മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍പ് ഹൃദയ ശസ്ത്രക്രിയ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് മുഖ്യമന്ത്രി നേരത്തെ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം രംഗത്തെത്തി.

Advertising
Advertising

സി‌.പി.എം - ബി.ജെ.പി സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് കര്‍മ സമിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താന് തലയ്ക്ക് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ കടയ്ക്കാട് സ്വദേശി കണ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ശബരിമല കര്‍മ സമിതി പന്തളത്ത് ഇന്ന് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി.

Tags:    

Similar News