പത്തനംതിട്ടയിൽ ബി.ജെ.പി- സി.പി.എം സംഘർഷം തുടരുന്നു

പ്രദേശത്തെ 50ൽ പരം വീടുകൾ ആക്രമിക്കപ്പെട്ടു

Update: 2019-01-04 08:09 GMT

പത്തനംതിട്ടയിൽ അടൂർ, പന്തളം, ആറൻമുള ഭാഗങ്ങളിൽ ബി.ജെ.പി - സി.പി.എം. സംഘർഷം തുടരുന്നു. പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും ഇന്നും ആക്രമണം ഉണ്ടായി. കല്ലേറിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം വിലാപ യാത്രയായി പന്തളത്തെ വീട്ടിൽ എത്തിച്ചു.സംഘർഷ സാധ്യത കണക്കിലെടുത്ത് പൊതുദർശനം ഒഴിവാക്കി.

അടൂരിൽ ഇന്നലെ മുതൽ ആരംഭിച്ച ബി.ജെ.പി - സി.പി.എം സംഘർഷം അയവില്ലാതെ തുടരുകയാണ്. പ്രദേശത്തെ 50ൽ പരം വീടുകൾ ആക്രമിക്കപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജു, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് അംഗം അഖിൽ എന്നിവരുടെ വീടുകളും ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

കല്ലേറിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ശബരിമല കർമ സമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം വിലാപ യാത്രയായി തിരുവല്ലയിൽ നിന്നും പന്തളത്ത് എത്തിച്ചു. മണികണ്ഠനാൽത്തറ, പന്തളം എന്നിവിടങ്ങളിൽ പൊതുദർശനം നിശ്ചയിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്നം പരിഗണിച്ച് ഒഴിവാക്കി. ഇന്ന് ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിലാണ് സംസ്കാരം. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് ജാഗ്രത തുടരുകയാണ്.

Tags:    

Similar News