ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ്

ശ്രീലങ്കന്‍ യുവതി ശശികല ഇന്നലെ ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇന്നലെ നട അടക്കുന്നതിന് തൊട്ടുമുന്‍പാണ് ദര്‍ശനം നടത്തിയത്.

Update: 2019-01-04 07:33 GMT

ശ്രീലങ്കന്‍ യുവതി ശശികല ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്നലെ രാത്രി യുവതി ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. സന്നിധാനത്തെത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഇന്നലെ രാത്രി നട അടക്കുന്നതിന് തൊട്ടുമുന്‍പാണ് ദര്‍ശനം നടത്തിയത്. യുവതീ പ്രവേശനത്തെക്കുറിച്ച് സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ നട അടക്കേണ്ടതില്ലെന്നാണ് തന്ത്രിയുടെയും മറ്റും തീരുമാനം.എന്നാല്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നും പൊലീസ് ശശികലയെ തിരിച്ചയച്ചുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

Advertising
Advertising

Full View

ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് അതിരൂക്ഷമായിട്ടായിരുന്നു ശശികലയുടെ പ്രതികരണം. ‘’48 ദിവസം പൂര്‍ണ’വ്രതമെടുത്താണ് ഞാനെത്തിയത്. എന്നാല്‍ എനിയ്ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ല. പൊലീസ് അതിന് അനുമതി നല്‍കിയില്ല. എന്തിനാണ് എന്നെ തടഞ്ഞതെന്ന് അറിയില്ല. പൊലീസ് എന്നെ തിരിച്ചിറിക്കുകയായിരുന്നു. ഞാന്‍ അയ്യപ്പന്റെ ഭക്തയാണ്. മറ്റുള്ളവരെ പോലെയല്ലെന്നും’’ ശശികല പറഞ്ഞിരുന്നു.

Tags:    

Similar News