ഹര്‍ത്താല്‍ അക്രമം; 1286 കേസുകളില്‍ 3178 പേര്‍ അറസ്റ്റില്‍

അറസ്റ്റിലായതില്‍ 487 പേര്‍ റിമാന്‍ഡിലാണെന്നും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ

Update: 2019-01-05 10:42 GMT

ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. ഇതുവരെ 3,178 പേര്‍ അറസ്റ്റിലായി. 1,286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായതില്‍ 487 പേര്‍ റിമാന്‍ഡിലാണെന്നും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

ആകെ കേസുകളില്‍ 37,979 പേര്‍ പ്രതികളാണ്. ഇതുവരെ 3178 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 487 പേര്‍ റിമാന്റിലാണ് 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ല തിരിച്ചുള്ള കണക്ക് താഴെ പറയുന്ന പ്രകാരമാണ്.

(ജില്ല, കേസുകളുടെ എണ്ണം, പ്രതികളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

Advertising
Advertising

തിരുവനന്തപുരം സിറ്റി 28, 1201, 44, 17, 27

തിരുവനന്തപുരം റൂറല്‍ 74, 1166, 98, 6, 92

കൊല്ലം സിറ്റി 65, 2600, 47, 36, 11

കൊല്ലം റൂറല്‍ 46, 1021, 70, 5, 65

പത്തനംതിട്ട 77, 1601, 110, 25, 85

ആലപ്പുഴ 80, 2526, 328, 12, 316

ഇടുക്കി 82, 640, 234, 17, 217

കോട്ടയം 42, 1541, 133, 11, 122

കൊച്ചി സിറ്റി 32, 1171, 236, 1, 235

എറണാകുളം റൂറല്‍ 48, 3019, 250, 79, 171

തൃശ്ശൂര്‍ സിറ്റി 66, 3097, 199, 47, 152

തൃശ്ശൂര്‍ റൂറല്‍ 57, 3337, 149, 12, 137

പാലക്കാട് 166, 4946, 410, 84, 326

മലപ്പുറം 47, 1537, 170, 19, 151,

കോഴിക്കോട് സിറ്റി 66, 3763, 134, 26, 108

കോഴിക്കോട് റൂറല്‍ 32, 748, 47, 17, 30

വയനാട് 20, 190, 54, 23, 31

കണ്ണൂര്‍ 169, 998, 304, 33, 271

കാസര്‍ഗോഡ് 89, 2877, 161, 17, 144.

Tags:    

Similar News