ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെയും നടപടിയെടുക്കണമെന്ന് നിയമ വിദഗ്ധർ

നിയമ രംഗത്തും ക്രമസമാധാന പാലന രംഗത്തും വർഷങ്ങൾ പ്രവർത്തിച്ചവരാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. 

Update: 2019-01-05 05:39 GMT

ഹര്‍ത്താലില്‍ ആക്രമം നടത്തിയവരെ കുടുക്കാന്‍ പൊലീസ് നീക്കം നടത്തുമ്പോൾ ഹർത്താലിന് ആഹ്വാനം ചെയ്തവർക്കതിരെയും നടപടിയെടുക്കണമെന്ന് നിയമ വിദഗ്ധർ. നിയമ രംഗത്തും ക്രമസമാധാന പാലന രംഗത്തും വർഷങ്ങൾ പ്രവർത്തിച്ചവരാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നിട്ടും ആഹ്വാനം ചെയ്തവർക്കെതിരെ യാതൊരു നടപടിക്കും പൊലീസ് മുതിരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Full View

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നത് ഏഴ് ഹർത്താലുകൾ. ഇതിൽ കഴിഞ്ഞ ദിവസം നടന്ന ഹർത്താലാണ് വ്യാപക അക്രമങ്ങൾക്കും നാശനഷ്ടങ്ങൾക്കും കാരണമായത്. ഇതിൽ കല്ലെറിഞ്ഞവരും നഷ്ടം വരുത്തിയവരും കുടുങ്ങുമ്പോൾ ഇതിന് കാരണക്കാരായ ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെയും കേസെടുക്കണമെന്നാണ് നിയമരംഗത്തുള്ളവർ പറയുന്നത്.

Advertising
Advertising

Full View

ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമ സമിതിയുടെ ദേശീയ രക്ഷാധികാരിയാണ് മാതാ അമൃതാനന്ദമയി, പ്രസിഡന്റ് കർണാടക ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എൻ കുമാർ, വൈസ് പ്രസിഡന്റ് മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാർ, മുൻ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ് രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയുടെ രക്ഷാധികാരികൾ പന്തളം കൊട്ടാരം നിർവാഹക സമിതിയിലെ രവിവർമ രാജയും സ്വാമി ചിദാനന്ദപുരിയും പ്രസിഡന്റ് മുതിർന്ന അഭിഭാഷകൻ ഗോവിന്ദ് കെ.ഭരത് വർക്കിംഗ് പ്രസിഡന്റ് കെ.പി ശശികലയും ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറും മുൻ വനിതാ കമ്മീഷൻ അംഗം ജെ.പ്രമീള ദേവിയും കെ.പി.എം.എസിലെ ഒരു വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് എൻ.കെ നീലകണ്ഠൻ അടക്കം നിരവധി നിര ഭാരവാഹികളായുണ്ട്. ഇവരടങ്ങുന്ന സമിതിയാണ് നിരവധി നഷ്ടങ്ങൾക്ക് കാരണമായ ഹർത്താലും അനുബന്ധ സമരങ്ങളും ആഹ്വാനം ചെയ്തിരിക്കുന്നത്.

Tags:    

Similar News