കൊല്ലത്ത് ആംബുലന്‍സ് ഇടിച്ച് ഒരാള്‍ മരിച്ചു
ഞായറാഴ്‍ച ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം. കാസർഗോഡ് നിന്നും തിരുവനന്തപുരം ആർ.സി.സിയിൽ ഒരു കുട്ടിയെ കൊണ്ടു പോയി വിട്ട ശേഷം മടങ്ങി പോകുകയായിരുന്നു.
Update: 2019-01-06 11:27 GMT
കൊല്ലം ഓച്ചിറയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് ഒരാള്‍ മരിച്ചു. വളവുമുക്കില്‍ സാധുപുരത്ത് ചന്ദ്രന്‍ ആണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്‍ച ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം. കാസർഗോഡ് നിന്നും തിരുവനന്തപുരം ആർ.സി.സിയിൽ ഒരു കുട്ടിയെ കൊണ്ടു പോയി വിട്ട ശേഷം മടങ്ങി പോകുകയായിരുന്നു. ആംബുലൻസ് നിയന്ത്രണം വിട്ടു കടയ്ക്ക് മുന്നിലും വഴിയാത്രക്കാരെയും റോഡുവക്കിലിലെ സ്കൂട്ടറുകളും ഇടിച്ചു തെറുപ്പിച്ച ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ചു തകർത്ത് നിൽക്കുകയായിരുന്നു. അപകടത്തില്‍ വൈദ്യുതി ലൈനും തകർന്നു.