മിഠായിത്തെരുവില്‍ അനധികൃത പാര്‍ക്കിംഗ്; ഫയര്‍ഫോഴ്സിനും ബുദ്ധിമുട്ടാകുന്നു

ഇതു മൂലം തീപിടുത്തമടക്കമുള്ള അത്യാഹിതമുണ്ടായാല്‍‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2019-01-18 02:40 GMT

അനധികൃത പാര്‍ക്കിംഗ് മൂലം മിഠായി തെരുവിലേക്ക് എത്താന്‍ പ്രയാസം നേരിടുന്നതായി ഫയര്‍ ഫോഴ്സ് അധികൃര്‍. ഇതു മൂലം തീപിടുത്തമടക്കമുള്ള അത്യാഹിതമുണ്ടായാല്‍‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ തീപിടുത്തമുണ്ടായപ്പോഴും ഫയര്‍ഫോഴ്സിന് എത്താന്‍ പ്രയാസം നേരിട്ടിരുന്നു.

Full View

കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ രണ്ട് കടകള്‍ക്കാണ് തീപിടിച്ചത്. മിഠായിത്തെരുവിലേക്കുള്ള വഴികളിലെ അനധികൃത പാര്‍ക്കിംഗ് മൂലം ഫയര്‍ഫോഴ്സെത്താന്‍ ഏറെ പണിപ്പെട്ടു. ചെറിയ തീപിടുത്തം പോലും വലിയ അപകടമായി മാറിയേക്കാവുന്ന സാഹചര്യമാണ് മിഠായിത്തെരുവിലേതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു. മിഠായിത്തെരുവ് നവീകരണത്തിന് ശേഷം പലരും ഇവിടേക്കുളള പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോവാറാണ് പതിവ്. പാര്‍ക്കിംഗിന് അടിയന്തരമായി സ്ഥലം കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ തയ്യാറാകണമെന്നാണ് വ്യാപാരികളും ആവശ്യപ്പെടുന്നത്.

Tags:    

Similar News