ശബരിമലയിൽ ആചാരം സംരക്ഷിക്കണം; എൻ.ഡി.എ നേതാക്കള്‍ ഗവര്‍ണറെ കണ്ടു

എൻ.ഡി.എ ചെയർമാൻ പി.എസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ സന്ദർശിച്ചത്.

Update: 2019-01-19 07:19 GMT

ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ നേതാക്കള്‍ ഗവര്‍ണറെ കാണുന്നു. മുന്നണി ശേഖരിച്ച ഒരു കോടി ഒപ്പ് ഇന്ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്നതിനാണ് സന്ദര്‍ശനം. എന്‍.ഡി.എ ചെയര്‍മാന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ ശേഖരിച്ച ഒരു കോടി ഒപ്പ് ഇന്ന് ഗവർണർക്ക് സമർപ്പിച്ചു.

ഉച്ചക്ക് ശേഷം ബി.ജെ.പി നേതാക്കള്‍ യോഗം ചേര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. സമരം ഇന്നോ നാളെയോ അവസാനിപ്പിക്കാനാണ് സാധ്യത.

Tags:    

Similar News