മക്കള്‍ക്ക് കളിക്കാന്‍ കുഞ്ഞന്‍ ഓട്ടോറിക്ഷ നിര്‍മ്മിച്ച അച്ഛന്‍
അറുപത് കിലോയോളം ഭാരമുള്ള ഈ കുഞ്ഞന്‍ ഓട്ടോറിക്ഷയ്ക്ക് 150 കിലോ ഭാരം വരെ വഹിക്കാനാകും. ഓട്ടോറിക്ഷയിലുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി പൂര്‍ണതയിലാണ് അരുണ്‍കുമാര്‍ മക്കള്‍ക്കായി ഈ സമ്മാനമൊരുക്കിയത്.
ചെറുപ്പത്തില്‍ ആഗ്രഹിച്ച കളിപ്പാട്ടങ്ങള്‍ സ്വന്തം കുട്ടികള്‍ക്ക് നിര്‍മ്മിച്ച് നല്‍കി വ്യത്യസ്ത അച്ഛനാകുകയാണ് ഇടുക്കി സ്വദേശി അരുണ്‍കുമാര്‍. നിരത്തിലോടുന്ന കുഞ്ഞന്‍ ഓട്ടോറിക്ഷയാണ് അരുണ്‍കുമാര്‍ മക്കള്‍ക്കായി ഇപ്പോള്‍ നിര്‍മിച്ചു നല്‍കിയത്.
വാഹനങ്ങളോടുള്ള പ്രേമം അരുണ്‍കുമാറിന് നന്നേ ചെറുപ്പം മുതല്‍ ഉള്ളതാണ്. ചെറുപ്പത്തില്‍ ആഗ്രഹിച്ച വാഹനങ്ങളുടെ മാതൃകയിലുള്ള കളിപ്പാട്ടങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ചാണ് അരുണ്‍കുമാര്‍ ഇന്ന് വ്യത്യസ്തനാകുന്നത്. ഏഴ് മാസമെടുത്ത് നിര്‍മിച്ച റോഡില്‍ ഓടുന്ന കുഞ്ഞന്‍ ഓട്ടോറിക്ഷയാണ് അരുണ്‍കുമാറിന്റെ അവസാന സൃഷ്ടി.
അറുപത് കിലോയോളം ഭാരമുള്ള ഈ കുഞ്ഞന്‍ ഓട്ടോറിക്ഷയ്ക്ക് 150 കിലോ ഭാരം വരെ വഹിക്കാനാകും. ഓട്ടോറിക്ഷയിലുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി പൂര്‍ണതയിലാണ് അരുണ്‍കുമാര്‍ മക്കള്‍ക്കായി ഈ സമ്മാനമൊരുക്കിയത്. പാട്ട് കേള്‍ക്കാനും മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാനുമൊക്കെ സുന്ദരി ഓട്ടോറിക്ഷയില്‍ സൌകര്യമുണ്ട്. ഇടുക്കി ജില്ലാ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന അുണ്‍കുമാറിന് വാഹനങ്ങളോടുള്ള അഭിനിവേശമാണ് ഇത്തരം ചിന്തകളിലേക്ക് നയിക്കുന്നത്.
ബൈക്കും, ജീപ്പും, ഓട്ടോറിക്ഷയുമൊക്കെ കളിപ്പാട്ടമായി മക്കള്‍ ചോദിച്ചപ്പോള്‍ അതിന്റെ പൂര്‍ണമാതൃക നിര്‍മ്മിച്ച് നല്‍കിയാണ് മാധവിന്റെയും കേശിനിയുടെയും അച്ഛന്‍ വ്യത്യസ്തനാകുന്നത്.