സ്ഥാനാര്‍ഥി ചിത്രം തെളിയും മുമ്പെ ഇടുക്കി മണ്ഡലത്തില്‍ ചുവരെഴുത്തുമായി കോണ്‍ഗ്രസ്

തൊടുപുഴ മുട്ടം മേഖലയിലാണ് വ്യാപകമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചിഹ്നമായ കൈ ഉയര്‍ന്നത്. 

Update: 2019-03-02 02:23 GMT
Advertising

സ്ഥാനാര്‍ഥി ചിത്രം തെളിയും മുമ്പെ ഇടുക്കി മണ്ഡലത്തില്‍ ചുവരെഴുത്തുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൊടുപുഴ മുട്ടം മേഖലയിലാണ് വ്യാപകമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചിഹ്നമായ കൈ ഉയര്‍ന്നത്. ഇടുക്കിക്കായി പി.ജെ ജോസഫും കേരളാ കോണ്‍ഗ്രസും അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

Full View

ദേ.. തെരഞ്ഞെടുപ്പ് വരുന്നെന്ന് കേട്ട് ക്ഷമ കെട്ടു. അതിനിടെ പി.ജെ ജോസഫ് ഇടുക്കി നോട്ടമിട്ടിട്ടുണ്ടെന്ന് മനസിലാക്കിയ തൊടുപുഴയിലെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രംഗത്തിറങ്ങിയത്. ഇടുക്കി കോണ്‍ഗ്രസിന് തന്നെ വേണമെന്ന സന്ദേശം നേതാക്കന്‍മാര്‍ക്ക് കൊടുത്ത് മുട്ടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടും കല്‍പിച്ച് ചുവരെഴുത്തങ്ങ് തുടങ്ങി. ഈ ഉറച്ച പ്രതീക്ഷയിലാണ് ഇടുക്കി തൊടുപുഴയിലെ കോണ്‍ഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റും അണികളും. പേര് എഴുതാനുള്ള ഇടം മാത്രം ശൂന്യം.

Tags:    

Similar News