പോറ്റിപ്പാട്ടില്‍ കേസെടുത്തതിന് പിന്നാലെ കൂടുതൽ തെളിവ് തേടി പൊലീസ്; പ്രതി ചേര്‍ക്കപ്പെട്ടവരുടെ മൊഴിയെടുക്കും

വീഡിയോ പോസ്റ്റ് ചെയ്തവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ച് വരികയാണ്

Update: 2025-12-18 02:10 GMT

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാരഡി പാട്ടില്‍ കേസെടുത്തതിന് പിന്നാലെ കൂടുതല്‍ തെളിവ് തേടി പൊലീസ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ ചോദ്യം ചെയ്യും. പാട്ട് എഡിറ്റ് ചെയ്ത ഡിജിറ്റല്‍ ഉപകരണങ്ങളടക്കം പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം.

പാട്ടിന്റെ രചയിതാവ്, ഗായകന്‍ ഉള്‍പ്പെടെ നാല് പേരെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ച് വരികയാണ്. കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. വീഡിയോ മതവികാരം വ്രണപ്പെട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News