നിയമസഭ തെരഞ്ഞെടുപ്പ്;  പാലക്കാട് ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ്

സ്ഥാനാർഥികളാകേണ്ടവരുടെ പേരുവിവരങ്ങൾ അടങ്ങിയ കത്താണ് നൽകിയത്

Update: 2026-02-03 08:20 GMT

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് നേതാക്കൾ കത്ത് നൽകി. സ്ഥാനാർഥികളാകേണ്ടവരുടെ പേരുവിവരങ്ങൾ അടങ്ങിയ കത്താണ് നൽകിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ യൂത്ത് കോൺഗ്രസിന് മികച്ച പ്രാതിനിധ്യം ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ 7 സീറ്റിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണമെന്ന് ആവശ്യപെട്ട് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യൂത്ത് കോൺഗ്രസ് നേതാക്കൾ കത്തയച്ചു . സിഎംപി മത്സരിക്കുന്ന നെന്മാറ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും കത്തിലുണ്ട്.

Advertising
Advertising

പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയഘോഷ് കെ. എസ് , ചിറ്റൂർ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീക് അത്തിക്കോട് , പട്ടാമ്പിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഒ. കെ ഫാറൂഖ് , ഒറ്റപ്പാലത്ത് സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി , ആലത്തൂരിൽ സംസ്ഥാന സെക്രട്ടറി പ്രതീഷ് മാധവൻ , നെന്മാറയിൽ സംസ്ഥാന സെക്രട്ടറി വിഷ്ണു . സി , തരൂർ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് സുബ്രഹ്മണ്യൻ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം .

യൂത്ത് കോൺഗ്രസിൻ്റെ 6 സംസ്ഥാന ഭാരവാഹികൾ ചേർന്നാണ് കത്തയച്ചത്. ഒറ്റപ്പാലം , ചിറ്റൂർ , അടക്കം ഉള്ള മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കൾ മത്സരിക്കാൻ തയ്യറായി നിൽക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് സീറ്റ് ചോദിക്കുന്നത് . യൂത്ത് കോൺഗ്രസുകാരുടെ ആവശ്യം കോൺഗ്രസ് നേതൃത്വം എങ്ങനെ പരിഗണിക്കുമെന്നാണ് ഇനി കാത്തിരുന്ന് കാണനുള്ളത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News