കെ.എ.എസില്‍ എല്ലാ സ്ട്രീമിലും സംവരണം ഉറപ്പാക്കാന്‍ ചട്ടഭേദഗതി കൊണ്ടുവരാന്‍ തീരുമാനം

പുതിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Update: 2019-03-05 08:20 GMT
Advertising

കേരള ഭരണ സര്‍വീസില്‍ എല്ലാ സ്ട്രീമിലും സംവരണം ഉറപ്പാക്കാന്‍ ചട്ടഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനം. പുതിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Full View

കേരള ഭരണ സര്‍വീസിലെ മൂന്നില്‍ രണ്ട് സ്ട്രീമിലും സംവരണം ഒഴിവാക്കിയ നടപ്പാക്കിയ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പുനഃപരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് വീണ്ടും നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സ്ട്രീമിലും സംവരണം ബാധമാകുന്ന രീതിയില്‍ ചട്ടഭേദഗതി നടത്താനാണ് ഇന്ന് മന്ത്രിസഭ തീരുമാനിച്ചത്.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. റിട്ട ജില്ല ജഡ്ജി കെ.ശശിധരന്‍ നായര്‍, അഡ്വ.രാജഗോപാലന്‍ നായര്‍ എന്നിവരടങ്ങിയ കമ്മീഷന്‍ മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Tags:    

Similar News