സുധീരന്‍ വെള്ളാപ്പള്ളിയെ വിമര്‍ശിച്ചതില്‍ പ്രതിഷേധം; ഡി.സുഗതന്‍ ഇറങ്ങിപ്പോയി
വെള്ളാപ്പള്ളിയെ കുറ്റം പറയുന്നിടത്ത് താന്‍ ഇരിക്കേണ്ടതില്ലല്ലോ എന്നായിരുന്നു സുഗതന്‍റെ പ്രതികരണം.
Update: 2019-03-24 15:37 GMT
വെള്ളാപ്പള്ളി നടേശനെതിരായ വി.എം സുധീരന്റെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവും എസ്.എന്‍ ട്രസ്റ്റ് അംഗവുമായ ഡി. സുഗതന്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വെളളാപ്പളളിക്കെതിരായ വിമർശനങ്ങൾ കേട്ടിരിക്കാനാകില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ പ്രചാരണാർഥം ഡി.സി.സിയിൽ തയ്യാറാക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനത്തിനാണ് വി.എം സുധീരൻ എത്തിയത്. നിലപാട് മാറ്റിപ്പറയുന്ന വെള്ളാപ്പള്ളിയുടെ വിശ്വാസ്യത നഷ്ടമായെന്ന് വി.എം സുധീരന്‍ പറഞ്ഞു. ശ്രീനാരായണഗുരുവിന്‍റെ ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നതെന്നും സുധീരന്‍ വിമര്‍ശിച്ചു. തുടര്‍ന്നാണ് സുധീരന്‍റെ പ്രതികരണം അനവസരത്തിലാണെന്ന് പറഞ്ഞ് ഡി സുഗതന്‍ ഇറങ്ങിപ്പോയത്.