പാർട്ടിയെ ഒറ്റുകൊടുക്കുന്ന യൂദാസുകളെ ഒഴിവാക്കണം; പൊട്ടിത്തെറിച്ച് സുധീരന്‍

സുധീരന്‍ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് എസ്.എന്‍ ട്രസ്റ്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ ഡി. സുഗതന്‍ ഇറങ്ങിപ്പോയിരുന്നു..

Update: 2019-03-24 15:42 GMT

ആലപ്പുഴ ഡി.സി.സി യോഗത്തിൽ പൊട്ടിത്തെറിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. പാർട്ടിയെ ഒറ്റുകൊടുക്കുന്ന യൂദാസുകളെ ഒഴിവാക്കണമെന്ന് വി.എം സുധീരന്‍ പറഞ്ഞു. കോൺഗ്രസിൽ നിന്നുകൊണ്ട് സാമുദായിക സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ പാർട്ടിയെ ഒറ്റുകൊടുക്കുകയാണെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും സുധീരൻ ആഞ്ഞടിച്ചു.

നേരത്തെ സുധീരന്‍ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ ഡി. സുഗതന്‍ ഇറങ്ങിപ്പോയിരുന്നു. ഇതിനുള്ള മറുപടിയായാണ് സുധീരന്‍റെ വിമര്‍ശനം.

Advertising
Advertising

Full View

ये भी पà¥�ें- സുധീരന്‍ വെള്ളാപ്പള്ളിയെ വിമര്‍ശിച്ചതില്‍ പ്രതിഷേധം; ഡി.സുഗതന്‍ ഇറങ്ങിപ്പോയി 

നിലപാട് മാറ്റിപ്പറയുന്ന വെള്ളാപ്പള്ളിയുടെ വിശ്വാസ്യത നഷ്ടമായെന്നാണ് വി.എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ശ്രീനാരായണഗുരുവിന്‍റെ ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നതെന്നും സുധീരന്‍ വിമര്‍ശിച്ചു. തുടര്‍ന്നാണ് സുധീരന്‍റെ പ്രതികരണം അനവസരത്തിലാണെന്ന് പറഞ്ഞ് ഡി സുഗതന്‍ ഇറങ്ങിപ്പോയത്. വെള്ളാപ്പള്ളിയെ കുറ്റം പറയുന്നിടത്ത് താന്‍ ഇരിക്കേണ്ടതില്ലല്ലോ എന്നായിരുന്നു സുഗതന്‍റെ പ്രതികരണം. ‌‌പിന്നാലെ നടന്ന ഡി.സി.സി യോഗത്തിലാണ് സുധീരന്‍ പൊട്ടിത്തെറിച്ചത്.

വെളളാപ്പളളിയുടെ സമീപകാല വിമർശനങ്ങളോട് മുതിർന്ന നേതാക്കളിൽ ഒരാളുടെ ശക്തമായ പ്രതികരണം ഇതാദ്യമാണ്. പൊതുവെ ഇടതനുകൂല നിലപാട് സ്വീകരിക്കുന്ന വെളളാപ്പളളിക്കെതിരായ പരാമർശങ്ങൾ എസ്.എന്‍.ഡി.പി - കോൺഗ്രസ് ബന്ധത്തിൽ കൂടുതൽ വിളളലുകൾ വീഴ്ത്തും.

Tags:    

Similar News