രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം; പത്താം പട്ടികയിലും വയനാടും വടകരയുമില്ല
രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന പ്രതീക്ഷ കേരള നേതാക്കൾ ആവർത്തിക്കാൻ തുടങ്ങിയിട്ട് രണ്ടു ദിവസം പിന്നിട്ടു. മോദിയുടെ ദക്ഷിണേന്ത്യയിലെ സ്ഥാനാർഥിത്വത്തെ ആശ്രയിച്ചാകും രാഹുലിന്റെ തീരുമാനമെന്നാണ്..
വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ തീരുമാനം നീളുന്നു. പ്രവർത്തക സമിതി യോഗത്തിലും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും സ്ഥാനാർഥിത്വം ചർച്ചയായില്ല. മോദിയുടെ ദക്ഷിണേന്ത്യയിലെ സ്ഥാനാർഥിത്വത്തെ ആശ്രയിച്ചാകും രാഹുലിന്റെ തീരുമാനമെന്നാണ് ഉന്നത കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം. രാഹുലിന്റെ കർമ്മ മണ്ഡലമായ അമേഠിയിൽ പരാജയ ഭയമില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.
ये à¤à¥€ पà¥�ें- വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശങ്ക
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന പ്രതീക്ഷ കേരള നേതാക്കൾ ആവർത്തിക്കാൻ തുടങ്ങിയിട്ട് രണ്ടു ദിവസം പിന്നിട്ടു. ഇപ്പോഴും തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി അടുത്ത നേതാക്കളോട് പോലും തുറന്ന് സംസാരിച്ചിട്ടില്ലെന്നാണ് വിവരം പ്രവർത്തക സമിതി യോഗത്തിലും തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും രാഹുലിന്റ വയനാട് സ്ഥാനാർഥിത്വം ചർച്ചയായില്ല. പ്രകടന പത്രികയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല.
ये à¤à¥€ पà¥�ें- പാവപ്പെട്ടവർക്ക് 12,000 രൂപ മാസവരുമാനം; മിനിമം വരുമാന പദ്ധതിയുമായി രാഹുൽ ഗാന്ധി
രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വത്തിൽ തീരുമാനം ആയില്ലെന്ന് എ.ഐ.സി.സി വക്താവ് രണ്‍ദീപ് സുർജെവാല സ്ഥിരീകരിച്ചു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിൽ അനിശ്ചിതത്വം ഇല്ലെന്നും പ്രഥമ പരിഗണന വയനാടിനാണെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. എന്നാല്‍ ഇന്ന് പുറത്തുവന്ന കോണ്‍ഗ്രസിന്‍റെ പത്താം സ്ഥാനാര്‍ഥി പട്ടികയിലും വയനാടും വടകരയുമില്ല.