വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശങ്ക

ഇനി രാഹുല്‍ ഗാന്ധി പിന്‍മാറുന്ന സാഹചര്യം വന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അത് കാര്യമായി ബാധിച്ചേക്കും.

Update: 2019-03-25 12:07 GMT

വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശങ്ക. ഇനി രാഹുല്‍ ഗാന്ധി പിന്‍മാറുന്ന സാഹചര്യം വന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അത് കാര്യമായി ബാധിച്ചേക്കും. അതേസമയം ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

ഉച്ചയോടെ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വയനാട് ഡി.സി.സി. നേരത്തെ തന്നെ പാര്‍ട്ടി ആസ്ഥാനത്തെത്തി നേതാക്കളും പ്രവര്‍ത്തകരും ശുഭവാര്‍‍ത്തക്കായി ചാനലുകള്‍ക്ക് മുന്‍പില്‍ ഇരുപ്പുറപ്പിച്ചു. പക്ഷെ വാര്‍ത്താസമ്മേളനം കഴിയുമ്പോഴും അനിശ്ചിതത്വം ബാക്കി. അതേസമയം തങ്ങള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

Full View

സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും വൈകുകയും രാഹുല്‍ പിന്‍മാറുകയും ചെയ്താല്‍ മണ്ഡലത്തിലെ പ്രചരണത്തെ അത് കാര്യമായി ബാധിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്. ഇടത് സ്ഥാനാര്‍ഥി പി.പി സുനീര്‍ വയനാട്ടില്‍ രണ്ടാം ഘട്ട പ്രചാരണവുമായി മുന്നോട്ട് പോകുമ്പോഴും യു.ഡി.എഫില്‍ ആശയക്കുഴപ്പം അവസാനിക്കുന്നില്ലെന്നതാണ് പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നത്.

Tags:    

Similar News