വയനാട്: അനിശ്ചിതത്വം പ്രചാരണത്തെ ബാധിച്ചെന്ന് പി.കെ ബഷീര്‍ എം.എല്‍.എ

നിയോജക മണ്ഡലം കൺവെൻഷനുകൾ നടക്കുന്നുണ്ടെങ്കിലും സ്ഥാനാർഥിയെ മുൻനിർത്തിയുള്ള പ്രചരണം വൈകുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.

Update: 2019-03-26 10:34 GMT

വയനാട്ടിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോകുന്നത് മുന്നണിക്ക് ഗുണകരമാകില്ലെന്ന് പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞു. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അനിശ്ചിത്വമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Full View

കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ടി സിദ്ദിഖ് വയനാട്ടില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേര് പുറത്തുവന്നതോടെ പ്രചാരണം നിര്‍ത്തിവെച്ചു. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞിട്ടും രാഹുലിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തത് യു.ഡി.എഫില്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിയോജക മണ്ഡലം കൺവെൻഷനുകൾ നടക്കുന്നുണ്ടെങ്കിലും സ്ഥാനാർഥിയെ മുൻനിർത്തിയുള്ള പ്രചരണം വൈകുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.

Full View

എന്നാല്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി പി.പി സുനീര്‍ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടന്നു.

Tags:    

Similar News