രാഹുല്‍ മത്സരിച്ചാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മാറുമെന്ന സൂചന നല്‍കി ശ്രീധരന്‍ പിള്ള

എന്‍.ഡി.എ യോഗത്തില്‍ ഇക്കാര്യം അടക്കം ചര്‍ച്ച ചെയ്യുമെന്നും പിള്ള പറഞ്ഞു.

Update: 2019-03-26 08:00 GMT

രാഹുല്‍ സ്ഥാനാര്‍ഥിയായാല്‍ വയനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ മാറ്റിയേക്കും. സ്ഥാനാര്‍ഥിയെ മാറ്റുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള സൂചന നല്‍കി. ഏത് നീക്കുപോക്കിനും തയ്യാറാണെന്ന് ബി.ഡി.ജെ.എസും വ്യക്തമാക്കി. ബി.ഡി.ജെ.എസ് മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

Full View

എന്‍.ഡി.എ സീറ്റ് വിഭജനത്തില്‍ അ‍ഞ്ച് സീറ്റ് ലഭിച്ച ബി.ഡി.ജെ.എസ് മൂന്നിടത്തെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. മാവേലിക്കരയില്‍ തഴവ സഹദേവനും ആലത്തൂരില്‍ ടി.വി ബാബുവും ഇടുക്കിയില്‍ ബിജു കൃഷ്ണനും. തൃശൂര്‍, വയനാട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

Advertising
Advertising

രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് വനയാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ബി.ഡി.ജെ.എസ് മാറ്റിവച്ചത്. രാഹുല്‍ ഗാന്ധിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ പ്രമുഖ നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് ബി.ജെ.പി തീരുമാനം. ഇന്നത്ത എന്‍.ഡി.എ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഏത് നീക്കുപോക്കിനും തയാറാണെന്ന് ബി.ഡി.ജെ.എസും വ്യക്തമാക്കി. ബി.ഡി.ജെ.എസുമായി സീറ്റ് വച്ചുമാറുന്ന കാര്യവും ബി.ജെ.പി പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി.

Full View
Tags:    

Similar News