രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് ചെന്നിത്തല
കെ.പി.സി.സിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
Update: 2019-03-27 06:06 GMT
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.പി.സി.സിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ . കര്‍ണാടക, തമിഴ്നാട് ഘടകങ്ങളും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ എത്തിയാല്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാകും . വടകരയില്‍ കെ.മുരളീധരന്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു .