രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്; വയനാടും കര്‍ണാടകയും പരിഗണനയില്‍
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്ന കാര്യം പരിഗണനയിൽ ആണെന്നാണ് കോൺഗ്രസ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. വയനാടും, കർണാടകയിൽ നിന്നുള്ള മണ്ഡലവുമാണ് പരിഗണനയിൽ ഉള്ളതെന്നാണ് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്ന കാര്യം പരിഗണനയിൽ ആണെന്നാണ് കോൺഗ്രസ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. വയനാട് തെരഞ്ഞെടുക്കണമോ കർണാടകയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കണമോ എന്ന കാര്യത്തിലാണ് തീരുമാനം എടുക്കേണ്ടത്. രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ ഉള്ളതിനാലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുന്നതിനാലും ഇന്നുതന്നെ തീരുമാനം പ്രതീക്ഷിക്കാം. രണ്ടാമതൊരു സീറ്റിൽ മത്സരിക്കുന്നത് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന നേതാക്കൾ എന്നിവരുമായി രാഹുൽ സംസാരിച്ചു.
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുകൂല നിലപാട് അറിയിച്ചെന്നാണ് സൂചന. എന്നാൽ അമേഠിയിലെ വോട്ടർമാരെ കൈവിടുന്നുവെന്ന തോന്നൽ ഉണ്ടാക്കുമോ എന്ന ആശങ്ക രാഹുലിനുണ്ട്. പ്രചരണ സമയം കുറയുന്നതിനാൽ തീരുമാനം വൈകരുതെന്ന സമ്മർദ്ദം സംസ്ഥാന നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ട്. തീരുമാനം വൈകുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് നേതാക്കൾ നേതൃത്വത്തെ അറിയിച്ചു.