സ്ഥാനാര്‍ഥിയാരെന്ന് അറിയാതെ യു.ഡി.എഫ് വയനാട്ടില്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തുടങ്ങി

ഡൽഹിയിൽ നിന്ന് എ.കെ ആൻറണിയും കെ.സി വേണുഗോപാലും കാത്തിരിക്കാൻ ആവശ്യപ്പെട്ടതിനാലാണ് ഡി.സി.സി ഇപ്പോഴും രാഹുലിനെ പ്രതീക്ഷിക്കുന്നത്

Update: 2019-03-27 09:27 GMT

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവ്യക്തത തുടരുന്നതിനിടെ വയനാട്ടില്‍ യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ തുടങ്ങി. പ്രചാരണരംഗം നിര്‍ജീവമായതിനെ തുടര്‍ന്ന് ഇന്നലെ ഡി.സി.സി നേതൃത്വം ഹൈകമാന്‍ഡുമായി ബന്ധപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി എത്തുമെന്ന പ്രതീക്ഷയിലാണ് ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ള നേതാക്കള്‍. വയനാട് പാർലമെൻറ് മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിൽ അവ്യക്തത നിലനിൽക്കുമ്പോഴും നിയോജക മണ്ഡലം കൺവെൻഷനുകൾ തുടരുകയാണ്. സുൽത്താൻ ബത്തേരിയിൽ നടന്ന കൺവെൻഷനിൽ എ.പി അനിൽകുമാർ എം.എൽ.എ, ടി സിദ്ദിഖ് തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം കൺവെൻഷനുകൾക്കപ്പുറം മറ്റ് പ്രചാരണങ്ങൾ ഒന്നും യു.ഡി.എഫ് വയനാട്ടിൽ ഇപ്പോൾ നടത്തുന്നില്ല.

Full View

ഡൽഹിയിൽ നിന്ന് എ.കെ ആൻറണിയും കെ.സി വേണുഗോപാലും കാത്തിരിക്കാൻ ആവശ്യപ്പെട്ടതിനാലാണ് ഡി.സി.സി ഇപ്പോഴും രാഹുലിനെ പ്രതീക്ഷിക്കുന്നത്. രാഹുലിന്‍റെ വരവിൽ അമിത പ്രതീക്ഷ പുലർത്തുന്ന നേതാക്കളും പ്രവർത്തകരും മറ്റൊരു സ്ഥാനാർഥിയെ ഉൾക്കൊള്ളാൻ പ്രയാസപ്പെട്ടേക്കും.

Tags:    

Similar News