രാഹുല്‍ കേരളത്തില്‍ മത്സരിക്കുമോ..? ഇന്ന് തീരുമാനമുണ്ടാകുമെന്ന് ചെന്നിത്തല
വിഷയത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. രാഹുല്‍ വരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ചെന്നിത്തല.
Update: 2019-03-28 06:53 GMT
രാഹുല്‍ ഗാന്ധി കേരളത്തില്‍ സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല. രാഹുല്‍ സ്ഥാനാര്‍ഥിയാകാതിരിക്കാന്‍ സി.പി.എം സമ്മര്‍ദമുണ്ടെന്ന് വിശ്വസിക്കുന്നില്ല. രാഹുല്‍ വരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.