രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം: എത്രയും വേഗം തീരുമാനമുണ്ടാകുന്നതാണ് നല്ലതെന്ന് കുഞ്ഞാലിക്കുട്ടി

വയനാട്‌ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതിനെതിരെ മലപ്പുറം ഡി.സി.സിയും രംഗത്തെത്തി.

Update: 2019-03-28 10:31 GMT

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ എത്രയും വേഗം തീരുമാനമുണ്ടാകുന്നതാണ് നല്ലതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വൈകിയാലും ആശങ്കപ്പെടേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനിയും സമയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Full View

വയനാട്‌ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതിനെതിരെ മലപ്പുറം ഡി.സി.സി രംഗത്തെത്തി. അനന്തമായ കാത്തിരിപ്പ് പ്രവർത്തകരെ അസ്വസ്ഥരാക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ് പറഞ്ഞു. രാഹുലിന് പകരമായി മറ്റൊരാൾ എത്തുന്നത് പ്രവര്‍ത്തകരുടെ ആവേശം കുറക്കും. രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ഡി.സി.സി വീണ്ടും കത്ത് നൽകി.

Tags:    

Similar News