രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത മങ്ങുന്നു

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമെന്ന സൂചന പോലും താന്‍ നല്‍കിയിട്ടില്ല എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Update: 2019-03-28 05:52 GMT

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത മങ്ങുന്നു. വയനാട് മത്സരിക്കാതിരിക്കാന്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം ശക്തമാണ്. ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് രാഷ്ട്രീയ ശരികേടാണെന്ന് എന്‍.സി.പിയും ലോക് താന്ത്രിക്ക് ജനതാദളും ഹൈക്കമാൻഡിനെ അറിയിച്ചു.

Full View

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമെന്ന സൂചന പോലും താന്‍ നല്‍കിയിട്ടില്ല എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു . വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയാണ് ചെയ്തത് . വയനാട് സീറ്റില്‍ ആശയകുഴപ്പമില്ലെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു.

Advertising
Advertising

Full View

വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അനുകൂല തീരുമാനം വരുമെന്ന പ്രതീക്ഷയില്‍ തന്നെയാണുള്ളതെന്ന് ടി സിദ്ദിഖ് പറഞ്ഞു.രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനുളള പശ്ചാത്തലമൊരുക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും സിദ്ദിഖ് കോഴിക്കോട് പറഞ്ഞു.

ये भी पà¥�ें- അമേഠിയില്‍ പരാജയം പേടിച്ചല്ല രാഹുലിനെ വയനാട്ടില്‍ മത്സരിക്കാന്‍ ക്ഷണിച്ചതെന്ന് ഉമ്മന്‍ചാണ്ടി

ये भी पà¥�ें- രാഹുല്‍ വന്നാല്‍ യു.ഡി.എഫ് കേരളം തൂത്തുവാരുമെന്ന് ഉമ്മന്‍ചാണ്ടി

ये भी पà¥�ें- രാഹുലിനായി തീര്‍ത്ത നാടകീയതയുടെ ദിനം; അമ്പരപ്പിച്ച് ഉമ്മന്‍ചാണ്ടി, താരമായി സിദ്ദീഖ്

Tags:    

Similar News