രാഹുല്‍ വയനാട്ടില്‍ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്ന് വയനാട് ഡി.സി.സി
എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നായിരുന്നു ടി.സിദ്ദീഖിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്ന് വയനാട് ഡി.സി.സി. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നായിരുന്നു ടി.സിദ്ദീഖിന്റെ പ്രതികരണം.
സ്ഥാനാര്‍ഥിയുടെ കാര്യത്തിലെ ആശയകുഴപ്പം നിയോജകമണ്ഡലം കണ്‍വന്‍ഷനുകളില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്വം കുറച്ചു. മണ്ഡലത്തില്‍ യു.ഡി.എഫിന്റെതായി യാതൊരു പ്രചരണവും നടക്കുന്നില്ല. അതിനിടയിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യതകള്‍ മങ്ങിയതായുള്ള വിവരം പുറത്ത് വരുന്നത്. ഇതോടെയാണ് വയനാട്ടിലെ മുതിര്‍ന്ന നേതാക്കള്‍ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. പ്രചരണം തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയ്ക്കായി പിന്‍മാറുന്നതായി പ്രഖ്യാപിച്ച സിദ്ദീഖ് മാത്രമാണ് ഇന്നും ശുഭപ്രതീക്ഷ പങ്ക് വെച്ചത്. രാഹുല്‍ എത്തുന്നില്ലെങ്കില്‍ നിരാശയിലാകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി തിരികെ പ്രചരണ രംഗത്ത് എത്തിക്കാന്‍ നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടി വരും.