രാഹുൽ ഗാന്ധിയുടെ ദക്ഷിണേന്ത്യന്‍ സ്ഥാനാർഥിത്വത്തിൽ പ്രതിസന്ധി രൂക്ഷം
ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി രാഹുൽ ഗാന്ധി പിന്മാറരുത് എന്നാണ് നേതാക്കളിൽ ചിലരുടെ നിർദേശം.ജയസാധ്യതയുള്ള രണ്ടാം മണ്ഡലത്തിൽ സ്ഥാനാർഥിത്വം അനിവാര്യമാണെന്നും നേതാക്കൾ അറിയിച്ചതായാണ് വിവരം.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ദക്ഷിണേന്ത്യന്‍ സ്ഥാനാർത്ഥിത്വത്തിൽ പ്രതിസന്ധി രൂക്ഷം. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി രാഹുൽ ഗാന്ധി പിന്മാറരുത് എന്നാണ് നേതാക്കളിൽ ചിലരുടെ നിർദേശം. ജയസാധ്യതയുള്ള രണ്ടാം മണ്ഡലത്തിൽ സ്ഥാനാർഥിത്വം അനിവാര്യമാണെന്നും നേതാക്കൾ അറിയിച്ചതായാണ് വിവരം.എന്നാല്‍ വയനാട് സീറ്റിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
ये à¤à¥€ पà¥�ें- രാഹുല്‍ മത്സരിക്കാതിരിക്കാന്‍ സി.പി.എം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മുല്ലപ്പള്ളി
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം ഉണ്ടാക്കിയ അനിശ്ചിതാവസ്ഥ ഒരാഴ്ച പിന്നിട്ടു. ഇനിയും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രാഹുലിന്റെ രണ്ടാം മണ്ഡല സ്ഥാനാർഥിത്വത്തിൽ തീരുമെടുക്കുന്നത് ബാഹ്യ സമ്മർദ്ദങ്ങൾക്ക് വിധേയപ്പെട്ടാകരുതെന്ന് നേതാക്കളിൽ ചിലർ ഹൈക്കമാന്‍ഡിനെ അറിയിച്ചു. കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. തെരഞ്ഞെടുപ്പിനു ശേഷവും സഖ്യം ആകാവുന്നതാണ്. കേരളത്തിൽ എതിര് ഇടത് പാർട്ടികളാണ്. വയനാട് പിന്മാറ്റം മുന്നണിയെയും സംസ്ഥാനത്തിൽ ഉടനീളവും ബാധിക്കും. വിജയസാധ്യതയുള്ള രണ്ടാമത് സീറ്റിൽ കൂടി രാഹുൽ ജനവിധി തേടണമെന്നും നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
ये à¤à¥€ पà¥�ें- രാഹുല്‍ വയനാട്ടില്‍ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്ന് വയനാട് ഡി.സി.സി
കേരളത്തിൽ മാത്രമല്ല മറ്റു ചില സംസ്ഥാനങ്ങളിലും ചില സീറ്റുകളിൽ പ്രഖ്യാപനം അവശേഷിക്കുന്നുണ്ടെന്നും സംസ്ഥാനങ്ങളിൽ നിന്നുള്ള ക്ഷണം പരിശോധിക്കുമെന്ന് രാഹുൽ ഗാന്ധി തന്നെ അറിയിച്ചിട്ടുണ്ടെന്നും എ.ഐ.സി.സി വക്താവ് പ്രിയങ്ക ചതുർവേദി പ്രതികരിച്ചു. യു.പി.എ ഘടകകക്ഷി നേതാക്കളായ ശരദ് പവാർ, ശരദ് യാദവ് തുടങ്ങിയവർ ഇടത് പക്ഷത്തിന് എതിരെ രാഹുൽ വയനാട് മത്സരിക്കരുതെന്ന ആവശ്യം ഉന്നയിച്ചിരുന്നു. കർണ്ണാടകയിൽ നിന്നും മുഖ്യശത്രുവായ ബി.ജെ.പിക്ക് എതിരെ മത്സരിക്കണമെന്നാണ് ഘടകകക്ഷികളുടെ നിർദ്ദേശം. ഈ സാഹചര്യത്തിലും രാഹുൽ നിലപാട് വ്യക്തമാക്കാത്തതാണ് നേതാക്കളെ കുഴക്കുന്നത്.
ये à¤à¥€ पà¥�ें- രാഹുല്‍ വരുമോ ഇല്ലയോ? വോട്ടര്‍മാര്‍ പറയുന്നു..
രാഹുല്‍ മത്സരിക്കരുതെന്ന് ശരത് പവാര്‍ ആവശ്യപ്പെട്ടിരുന്നെന്ന് തോമസ് ചാണ്ടി
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കരുതെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് തോമസ് ചാണ്ടി. അതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മത്സരിക്കാത്തത്. സി.പി.ഐക്കെതിരെ രാഹുല്‍ മത്സരിക്കുന്നത് ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നും തോമസ് ചാണ്ടി എം.എല്‍.എ പറഞ്ഞു.
മത്സരിക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി. രാജ
മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും രാഹുലിനെ സമീപിച്ചിട്ടില്ലെന്ന് സി.പി.ഐ നേതാവ് ഡി രാജ. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും സി.പി.ഐ വയനാട്ടില്‍ മത്സരിക്കും. ആരാണ് ശത്രുവെന്ന് കോണ്‍ഗ്രസ് പറയട്ടെ എന്നും ഡി രാജ ഡല്‍ഹിയില്‍ പറഞ്ഞു.