രാഹുല്‍ വയനാട്ടില്‍: ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്ന് ആന്റണി

കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളെയും തൃപ്തിപ്പെടുത്തുന്നതാണ് തീരുമാനമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Update: 2019-03-31 06:03 GMT

വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതോടെ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്ന് എ.കെ ആന്റണി. ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് രാഹുല്‍ ഇവിടെ മത്സരിക്കുന്നത്. അതിന് ഏറ്റവും ഉചിതമായ സീറ്റ് വയനാടാണ്. അതുകൊണ്ടാണ് വയനാട് തന്നെ തെരഞ്ഞെടുത്തത്. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളെയും തൃപ്തിപ്പെടുത്തുന്നതാണ് തീരുമാനമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Similar News